വടക്കാഞ്ചേരി : സ്‌മൃതിദിനത്തിൽ സംവിധായകൻ ഭരതന്‌ ജന്മനാടിന്റെ പ്രണാമം. ഭരതന്റെ ചിത്രത്തിനു മുന്നിൽ കെ.പി.എ.സി. ലളിത ചെമ്പകപ്പൂക്കളർപ്പിച്ചു. ശ്രീകേരളവർമ ലൈബ്രറിയും വടക്കാഞ്ചേരി ഭരതൻ ഫൗണ്ടേഷനും ചേർന്നാണ്‌ അനുസ്‌മരണം നടത്തിയത്‌. ലൈബ്രറി പ്രസിഡന്റ് വി. മുരളി അധ്യക്ഷനായി. നടൻ ജയരാജ് വാര്യർ ഭരതൻ അനുസ്‌മരണപ്രഭാഷണം നടത്തി. എം.ആർ. അനൂപ് കിഷോർ, ജി. സത്യൻ, ലിസി കോര, എൻ.വി. അജയൻ, വി. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തൃശ്ശൂർ : ഭരതൻ സ്മൃതിവേദിയുടെ ആഭിമുഖ്യത്തിൽ, ‘ഭരതൻ സ്മൃതി-2020’ നടിയും ഭരതന്റെ പത്നിയുമായ കെ.പി.എ.സി. ലളിത ഉദ്‌ഘാടനം ചെയ്തു. ഭരതന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി.

ഭരതൻ സ്മൃതിവേദി ചീഫ്‌ -കോ-ഓർഡിനേറ്റർ സി.എസ്‌. അജയകുമാർ അധ്യക്ഷത വഹിച്ചു.

സ്മൃതിവേദി അംഗങ്ങളായ അനിൽ വാസുദേവ്‌ , എം.പി. സുരേന്ദ്രൻ, സി. വേണുഗോപാൽ, മുകുന്ദൻ, ഷോഗൺ രാജു, അഡ്വ. ഇ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.