വടക്കാഞ്ചേരി : തലപ്പിള്ളി തഹസിൽദാർക്ക്‌ കോവിഡ്‌ ബാധിച്ചതോടെ താലൂക്ക്‌ ഓഫീസ്‌ അടച്ചു. ഇദ്ദേഹം ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ സ്രവപരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച പരിശോധനാഫലം വരുന്നതുവരെ താലൂക്ക് ഓഫീസിലിരുന്ന് ജോലിയുംചെയ്തു.

ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെയ്ക്ക് മാറ്റി. താലൂക്ക് ഓഫീസിലെ 75 ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ്ഹാജരാകുന്നതെങ്കിലും ദിവസവും എത്തുന്ന തഹസിൽദാരുമായി എല്ലാ ജീവനക്കാർക്കും സമ്പർക്കമുണ്ട്.ഇതിനു പുറമെ വിവിധ വില്ലേജുകളിൽ നിന്നുളള ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക കാര്യങ്ങൾക്കായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തഹസിൽദാരെ സന്ദർശിച്ചവരും നിരവധിയാണ്.

സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുളളവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.വ്യാഴാഴ്ച വൈകുന്നേരം താലൂക്ക് ഓഫീസും തഹസിൽദാരുടെ ക്യാബിനും,വാഹനവുമെല്ലാം അണുനശീകരണം നടത്തി.ഇതേ പരിസരത്താണ്‌ കോടതികളും,ട്രഷറിയും,രജിസ്ട്രാർ ഓഫീസുമെല്ലാം പ്രവർത്തിക്കുന്നത്.