വടക്കാഞ്ചേരി: പുതുരുത്തി സർവീസ് സഹകരണബാങ്ക് പ്രസിഡന്റായിരുന്ന എൻ.എം. ആനന്ദൻ മാസ്റ്ററുടെ പേരിൽ മുണ്ടത്തിക്കോട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ജോസഫ് ചാലിശ്ശേരിക്ക്‌ നൽകി. 5001 രൂപയും പ്രശസ്തിഫലകവുമടങ്ങിയ പുരസ്കാരം അനിൽ അക്കര എം.എൽ.എ. സമ്മാനിച്ചു.

ഡി.സി.സി. സെക്രട്ടറി കെ. അജിത് കുമാർ അനുസ്മരണപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ അധ്യക്ഷനായി.

പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് ജിജോ കുര്യൻ, പുതുരുത്തി ബാങ്ക് പ്രസിഡന്റ് കെ.ടി. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.