തൃശ്ശൂർ: മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം കണ്ടപ്പോൾ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ പ്രതീതിയെന്ന് തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപൻ. എക്സിറ്റ് പോൾ ഫലത്തേക്കാൾ ഒരുപടി മുന്നിലായിരിക്കും യഥാർഥ ഫലം വരുമ്പോളെന്ന് പ്രതാപൻ പറഞ്ഞു.

തൃശ്ശൂരിലെ ജനങ്ങൾ സ്ഥാനാർഥിയെ അളന്ന് തൂക്കിയും ഭൂതക്കണ്ണാടി വെച്ച് നോക്കി വിലയിരുത്തുകയും ചെയ്തിട്ടാണ് വോട്ട് ചെയ്തത്. മുൻകാലങ്ങളിലെ അനുഭവങ്ങൾ അവർക്കുണ്ട്. അതാണ് പ്രചാരണത്തിലും തുടർന്നുമുണ്ടായിരുന്ന ആത്മവിശ്വാസത്തിന് കാരണം. ഇപ്പോൾ ആത്മവിശ്വാസത്തിന് കിട്ടിയ 100 ശതമാനം ഉറപ്പാണ് എക്സിറ്റ് പോൾ ഫലം.-പ്രതാപൻ പറഞ്ഞു.

എന്നാൽ എക്സിറ്റ് പോൾ ഫലത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി രാജാജി മാത്യു തോമസ് പറഞ്ഞു. രണ്ട് ദിവസമല്ലേയുള്ളൂ യഥാർഥ ഫലം വരാനെന്നും അതുവരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: tn prathapan and rajaji mathew on exit poll result, thrissur lok sabha election candidates, ldf, udf, congress, UPA