തൃശ്ശൂർ: കനത്ത മഴയെത്തുടർന്ന് ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലയോര, തീരദേശ, പുഴയോര മേഖലകളിൽ ജാഗ്രത തുടരുകയാണ്. മുൻകരുതലായി പീച്ചി,വാഴാനി,ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ഷോളയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളം തുറന്നുവിട്ടാൽ ചാലക്കുടിപ്പുഴയിൽ രണ്ടടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ കരകളിൽ താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും മീൻപിടിത്തത്തിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളും കഴിഞ്ഞ ജൂലായ് മുതൽ താഴ്ത്തിയിരിക്കുകയാണ്.