കൊടുങ്ങല്ലൂർ: മുൻപു പ്രഖ്യാപിച്ചപോലെ അവധി ദിവസമായ രണ്ടാം ശനിയാഴ്ചയും നഗരത്തിലെ മാലിന്യം നീക്കംചെയ്ത് നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ. ആരോഗ്യ വിഭാഗത്തിലെ തൊഴിലാളികൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ബൈപ്പാസ് സർവീസ് റോഡിലെ മാലിന്യം നീക്കം ചെയ്തു.
കോട്ടപ്പുറം മുതൽ ചന്തപ്പുര വരെയുള്ള ബൈപ്പാസിന്റെ ഇരുവശങ്ങളിലും വൻതോതിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ വേർതിരിച്ച് ചാക്കിലാക്കി നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ശുചീകരണ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള 38-ഓളം തൊഴിലാളികളാണ് മാലിന്യം നീക്കം ചെയ്യൽ ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്.