തൃശ്ശൂര്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കണമെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ശ്രീധന്യാ സുരേഷ് അഭിപ്രായപ്പെട്ടു. മുതുവറ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ആദരണീയം 2019-ല്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവര്‍.

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വ്യത്യസ്ത മേഖലകളില്‍ വിജയം കൈവരിച്ച വ്യക്തികളെആദരിക്കുന്ന ചടങ്ങ് ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സദ്ഭവാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. അനില്‍ അക്കര എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ടി.ആര്‍. ജയചന്ദ്രന്‍, സുമാ ഹരി, അജിത കൃഷ്ണന്‍, ഡോ. സരിന്‍, പി.എ. ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.