തൃശ്ശൂർ : എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി കേരളസർക്കാരിനു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. കളക്ടറേറ്റിലേക്ക് മാർച്ചു നടത്തി. 51 അവകാശങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. അൻവീർ ഉദ്ഘാടനം ചെയ്തു. നിധിൻ പുല്ലൻ അധ്യക്ഷനായി. ജാസിർ ഇക്ബാൽ, ഹസ്സൻ മുബാറക്ക്, പി.ബി. അനൂപ്, ഷിബിൻ കെ.എസ്., ജിഷ്ണു സത്യൻ, രെജില ജയൻ, കെ.എസ്. ധീരജ് എന്നിവർ പ്രസംഗിച്ചു.