ചാവക്കാട്: പുത്തന്‍കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ ഉപേക്ഷിച്ച മീന്‍പിടിത്ത വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ കടലാമയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് വലയില്‍ കുരുങ്ങി അവശനിലയിലായ ആമ തിരകളടിച്ച് കരയിലേക്ക് വന്നത്. ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട ആമയാണിത്.

പ്രകൃതി സംരക്ഷണപ്രവര്‍ത്തകരും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരുമായ പി.പി. ശ്രീനിവാസന്‍, ഹരീഷ് എന്നിവരാണ് ആമയെ കണ്ടത്. ആമയെ വലകള്‍ക്കിടയില്‍നിന്ന് ഇരുവരും ചേര്‍ന്ന് മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ആമയെ വലയടക്കം മുറിച്ച് കടലില്‍ ഉപേക്ഷിതാകുമെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ കടലാമ സംരക്ഷണസമിതി പ്രവ

ര്‍ത്തകര്‍ കടലാമയുടെ സംരക്ഷണം ഏറ്റെടുത്തു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആമയെ കടലിലേക്കു വിടുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു