ചാവക്കാട്: കേരളത്തിലെ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്ന് മത്തി എത്തുന്നു. മീന്‍മുട്ടകളും നെയ്യുമൊക്കെയുള്ള രുചിയേറിയ ഈ മത്തിയുടെ വില 120 മുതല്‍ 140 രൂപ വരെയാണ്.
നമ്മുടെ മത്തിയേക്കാള്‍ രുചിയില്‍ അല്‍പ്പം മുന്നിട്ടുനില്‍ക്കുന്നതാണ് ഇവ.
നാടന്മത്തിക്ക് ലേലംചെയ്യുന്നിടത്തുതന്നെ കിലോക്ക് 160 രൂപ വില വരുന്നുണ്ട്. ഇത് ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുന്നത് 180-200 രൂപയ്ക്കാണ്.
വൈകീട്ടോടെ തമിഴ്നാട്ടിലെ ഹാര്‍ബറുകളില്‍നിന്ന് മത്തിയുമായി പുറപ്പെടുന്ന മീന്‍ലോറികള്‍ പുലര്‍ച്ചെയോടെത്തന്നെ കേരളത്തിലെ ത്തും.
ഐസ് പെട്ടികളില്‍ ഇവ നിറയ്ക്കുന്നതിനാല്‍ മീനിന്റെ ഗുണത്തില്‍ സംശയിക്കേണ്ട കാര്യമില്ല.
ഇതൊക്കെയാണെങ്കിലും നാടന്മത്തിക്ക് ഇപ്പോഴും പ്രിയമുണ്ട്.
അതിനാല്‍ തന്നെ നാടന്മത്തിയുടെ വില താഴുന്നില്ല.
നാടന്‍ മത്തിയെത്തിക്കുന്നത് ചെറുവഞ്ചിക്കാര്‍
: ചെറുവഞ്ചികളില്‍ തീരക്കടലില്‍ മീന്‍പിടിത്തം നടത്തുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ നമ്മുടെ കടലില്‍ മത്തി ലഭിക്കുന്നത്. ലൂപ്പ് വലകള്‍ ഉപയോഗിച്ച് മത്തി പിടിക്കുന്ന ഇവരെ ലൂപ്പ് വഞ്ചിക്കാരെന്നാണ് പറയുന്നത്.
കരയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള തീരക്കടലില്‍നിന്നാണ് ഇവര്‍ മത്തിപിടിക്കുന്നത്. രണ്ടോ മൂന്നോ തൊഴിലാളികളേ വഞ്ചിയിലുണ്ടാവൂ. 20 മുതല്‍ 30 കിലോ മത്തിയാണ് ഇവര്‍ പരമാവധി പിടിക്കുക. കരയിലെത്തിയാല്‍ ഇവ ചൂടപ്പംപോലെ വിറ്റഴിയും.