പുതുക്കാട് : ഹോട്ടലിലെ പാചകവാതക സിലിൻഡറിന് തീപിടിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. റെയിൽവെ സ്റ്റേഷൻ റോഡിൽ സ്വപ്ന ഹോട്ടലിലാണ് അപകടമുണ്ടായത്. പുതുക്കാട്ടുനിന്ന്‌ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തീയണച്ച് സിലിൻഡർ സുരക്ഷിതമായി മാറ്റി. നാശനഷ്ടങ്ങളില്ല.