പുതുക്കാട് : സ്വർണക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പുതുക്കാട് നിയോജകമണ്ഡലം സമിതി പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധിച്ചു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എ.ജി. രാജേഷ് അധ്യക്ഷനായി. പി.കെ. ബാബു, വി.വി. രാജേഷ്, സുനിൽദാസ്, സജീവൻ തൃക്കൂർ, സന്ദീപ്, സജീവ് ആറ്റൂർ, ബിനോജ്, വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.