പുതുക്കാട് : എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ കോൺഗ്രസ്‌ വാർഡ് കമ്മിറ്റി അനുമോദിച്ചു.

പുതുക്കാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. വർഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു.

അളഗപ്പനഗർ : പട്ടികജാതി ക്ഷേമസമിതി അളഗപ്പനഗർ വെസ്റ്റ് ലോക്കൽ കമ്മിറ്റി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

പി.കെ.എസ്. കൊടകര ഏരിയാ പ്രസിഡന്റ് പി.വി. മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എ.എം. സുരേഷ് അധ്യക്ഷത വഹിച്ചു.

അളഗപ്പവെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ടി. മോഹൻദാസ്, ഷേജ ജഗദീഷ്, ഗ്രീഷ്മ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.