പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം ഗ്ലാസ് ഷീറ്റ് കയറ്റി വന്ന ലോറി മറിഞ്ഞു. പാലക്കാട് നിന്ന്‌ എറണാകുളത്തേയ്ക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

അശ്രദ്ധമായി യൂ-ടേൺ തിരിഞ്ഞ കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതാണ് അപകട കാരണം. നിയന്ത്രണംവിട്ട ലോറി ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.