പുതുക്കാട് : തെക്കേ തൊറവ് സെന്റ് ആന്റണീസ് പള്ളി യുവജനവിഭാഗം ക്ലീൻ തെക്കേ തൊറവ് ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

തെക്കേ തൊറവിലെ പ്രധാനപ്പെട്ട റോഡുകളും പൊതു സ്ഥലങ്ങളും ശുചീകരിച്ചു. പള്ളി വികാരി ഫാ. റോയ് വെളാകൊമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ഫിലോമിന ഫ്രാൻസിസ് അധ്യക്ഷയായി.

കെൽവിൻ തെക്കേത്തല, ഫ്രാങ്ക്‌ളിൻ ആന്റണി, ബ്രിട്ടോ ബെന്നി, ജിന്റോ ജോജി, ആൽഫ്രഡ് ഡെന്നി, മിലൻ ജോൺ, ജെറിൻ, അഖിൽ തോട്ടാൻ, മെൽവിൻ ഷാജു, ടോംജോ ഐസക്ക് എന്നിവർ നേതൃത്വം നൽകി.