പുതുക്കാട് : ഇന്ധനവിലവർധനയും എക്സൈസ് നികുതിയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കൊടകര ഏരിയാ കമ്മിറ്റി പുതുക്കാട് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പി.കെ. ശിവരാമൻ, എം.എ. ഫ്രാൻസിസ്, പി. തങ്കം, എ.വി. ചന്ദ്രൻ, എൻ.വി. വൈശാഖൻ, പി.വി. മണി തുടങ്ങിയവർ പ്രസംഗിച്ചു.