ഗുരുവായൂര്‍: ചാവക്കാട് മേഖലയില്‍ നാട്ടുകാരെ വിറപ്പിച്ച കാള വ്യാഴാഴ്ച ഗുരുവായൂരിലുമെത്തി. ബുധനാഴ്ചത്തെ പരാക്രമത്തിനുശേഷം ചാവക്കാടിനടുത്ത് പാലയൂരില്‍ കെട്ടിയിട്ട കാള കയറുപൊട്ടിച്ച് ഗുരുവായൂര്‍ ഭാഗത്തേയ്ക്ക് ഓടി വരികയായിരുന്നു.
രാവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കാളയെ അക്രമകാരിയായി കണ്ടത്. ആളുകള്‍ വിരട്ടിയപ്പോള്‍ നെന്‍മിനി ഭാഗത്തേയ്ക്ക് ഓടി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ തള്ളിയിട്ടെങ്കിലും ആളുകളെ അക്രമിച്ചില്ല. ചൊവ്വല്ലൂര്‍പ്പടി പാടത്തുവെച്ച് ആക്ട്സ് പ്രവര്‍ത്തകരും തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കാളയെ പിടികൂടി.