തൃശ്ശൂർ : ലോക്ഡൗൺ കാലത്ത് സഹോദരങ്ങളും അച്ഛനുമമ്മയും വീട്ടിലെ നീന്തൽക്കുളത്തിൽ നീന്തുന്നത് കണ്ടപ്പോൾ മറിയത്തിനും മോഹം. പ്രായം ഒന്നരവയസ്സ് മാത്രമായതിനാൽ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചില്ല.

മൂത്തവരെല്ലാം നീന്തൽ പഠിച്ചത് നാലുവയസ്സിലാണ്. അപ്പോൾ മതിയെന്ന് പറഞ്ഞെങ്കിലും മറിയത്തിന്റെ വാശികാരണം കുളത്തിലിറക്കി. ലോക്ഡൗൺ നീണ്ടത് മറിയത്തിന് ഭാഗ്യമായി. ഇപ്പോൾ മറിയം നല്ലനീന്തലുകാരിയായി. ആരുടെയും സഹായമില്ലാതെ നീന്തിത്തുടിക്കുമിപ്പോൾ ഇൗ ഒന്നരവയസ്സുകാരി.

കെട്ടിടനിർമാണക്കമ്പനിയുടെ ഡയറക്ടറായ ജോ ലൂവിസിന്റെയും റോസിന്റെയും മകളാണ്. കിഴക്കുംപാട്ടുകരയിലെ വീട്ടിലെ നീന്തൽക്കുളത്തിൽ സഹോദരങ്ങളായ ലൂയി, സെലിൻഎൽസ, മാത്യു എന്നിവരാണ് കൂട്ടിന്.

Content Highlight: One and a half year old swim in the pool