'മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ' പ്രകാശനം ചെയ്തു


കെ.കെ. ജയകുമാർ രചിച്ച 'മ്യൂച്വൽ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ' എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്യുന്നു.

തൃശ്ശൂര്‍: സാമ്പത്തിക പത്രപ്രവര്‍ത്തകനും പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനുമായ കെ.കെ. ജയകുമാര്‍ രചിച്ച 'മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ' എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചല്‍ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ ആദ്യ കോപ്പി സ്വീകരിച്ചു. തൃശ്ശൂര്‍ ജോയ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് പുസ്തകമെന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സങ്കീര്‍ണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാര്‍ പറഞ്ഞു. ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കോപ്പികള്‍ ലഭിക്കും.

Content Highlights: mutual fund, book released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented