വടക്കാഞ്ചേരി: ‘നെഞ്ചിനകത്ത് ലാലേട്ടൻ...’ എന്ന പാട്ടുപാടി നൃത്തംചെയ്താണ് പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിലെ കുട്ടികൾ മോഹൻലാലിനെ വരവേറ്റത്. കുട്ടികളെ അഭിനന്ദിച്ച് അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും മോഹൻലാൽ സന്നദ്ധനായി.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വൈവിദ്ധ്യമാർന്ന കഴിവുകളെ അഭിനന്ദിക്കുകയും ചെയ്തു. സ്ഥാപനത്തിന്റേത് മാതൃകാപ്രവർത്തനമാണെന്നും മോഹൻലാൽ പറഞ്ഞു. പോപ്പ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്, അസിസ്റ്റന്റ് ഡയറക്ടർ അനീഷ് ചിറ്റിലപ്പിള്ളി, അധ്യാപകർ എന്നിവരും കുട്ടികളോടൊപ്പം കൂട്ടുചേർന്ന് മോഹൻലാലുമായി സ്‌നേഹം പങ്കിട്ടു.