മണ്ണുത്തി : സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗവും ചേർന്ന് നടപ്പാക്കുന്ന കാർഷികയന്ത്ര പരിരക്ഷണ യജ്ഞം രണ്ടാം ഘട്ടം മണ്ണുത്തിയിൽ ആരംഭിച്ചു.
ജില്ലയിലെ കാർഷിക കർമസേനകളുടെ കീഴിലുള്ള യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുടെ പരിശീലനമാണ് യജ്ഞത്തിൽ നടക്കുന്നത്.
അഗ്രോ സർവീസ് സെന്ററിൽനിന്നും കാർഷിക കർമ സേനകളിൽനിന്നും തിരഞ്ഞെടുത്ത 20 സേവനദായകർക്കാണ് പരിശീലനം. മാർച്ച് പത്ത് വരെയാണ് പരിശീലനം.