ചെറുതുരുത്തി: ബൈക്കിന് പിന്നില്‍ അയഞ്ഞ വസ്ത്രം ധരിച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക- ചക്രത്തിനുള്ളില്‍ ചിലപ്പോള്‍ വസ്ത്രം കുരുങ്ങിയേക്കാം. ആറ്റൂരില്‍ ഒരാളുടെ മരണത്തിനിടയായതും ഇങ്ങനെയാണ്.
ബൈക്കിന് പിന്നിലിരുന്ന സുജിത്തിന്റെ മുണ്ട് ചക്രത്തില്‍ കുരുങ്ങിയായിരുന്നു അപകടം. ഇതോടെ ബൈക്കിന്റെ നിയന്ത്രണംതെറ്റി മറിഞ്ഞ് ഇരുവരും വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്തിനെ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റു. സാരി, ചുരിദാര്‍ഷാള്‍, മുണ്ട് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് പോകുമ്പോഴാണ് അപകടം കൂടുതല്‍. ഇരുചക്രവാഹനങ്ങളുടെ പിന്‍വശത്ത് ഇരിക്കുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടാറുള്ളത്. പിന്‍ചക്രത്തില്‍ വസ്ത്രം കുടുങ്ങിയാല്‍ പിന്നിലിരിക്കുന്നയാള്‍ റോഡിലേക്ക് തെറിച്ചുവീഴുകയും വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും ചെയ്യും.
മുണ്ട് ചക്രത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
ചെറുതുരുത്തി: മുണ്ട് ചക്രത്തില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുള്ളൂര്‍ക്കര അപ്പനാത്ത്പറമ്പില്‍ സുന്ദരന്റെയും ശാരദയുടെയും മകന്‍ സുജിത്താ (ബാബു-28)ണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കോലോത്തുംപറമ്പില്‍ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റു.
ചെറുതുരുത്തി ഭാഗത്തുനിന്ന് മുള്ളൂര്‍ക്കരയ്ക്കു പോകുമ്പോള്‍ ആറ്റൂരില്‍വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന സുജിത്തിന്റെ മുണ്ടഴിഞ്ഞ് ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണംതെറ്റി മറിഞ്ഞ് ഇരുവരും വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്തിന്റെ മരണം സ്ഥിരീകരിച്ചു. സുജിത്ത് ഖത്തറില്‍നിന്ന് രണ്ടുദിവസംമുമ്പാണ് ലീവിന് നാട്ടിലെത്തിയത്.
സഹോദരങ്ങള്‍: സുമേഷ്, സൂരജ്.
Content Highlights: man dies after his mundu dhoti got stuck in bike tyre