ഇരിങ്ങാലക്കുട : ദുബായിൽ മലയാളി വിദ്യാർഥിനിക്ക് 1.2 കോടി രൂപയുടെ (2,00,000 കനേഡിയൻ ഡോളർ) കനേഡിയൻ സ്കോളർഷിപ്പ്. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി തറയിൽ സന്തോഷ് മേനോന്റെയും ശ്രീവിദ്യ മേനോന്റെയും ഏകമകളായ ഗൗരി മേനോനാണ് സ്കോളർഷിപ്പ് ലഭിച്ചത്.

ദുബായ് ജെംസ് മോഡേൺ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഗൗരി മേനോന് കാനഡയിലെ ടൊറൊന്റോ യൂണിവേഴ്‌സിറ്റിയിൽ നാലുവർഷത്തെ അസ്‌ട്രോണമിക്കൽ സയൻസ് ബിരുദപഠനത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. എസ്.എ.ടി. പരീക്ഷയിൽ 1600-ൽ 1540-ഉം ഐ.ബി. പരീക്ഷയിൽ 42-ൽ 42-ഉം മാർക്ക് നേടിയാണ് ഗൗരി നേട്ടം കൈവരിച്ചിരിക്കുന്നത്.

സന്തോഷ് മേനോൻ ദുബായ് ആസ്ഥാനമായുള്ള എക്സിക്യൂജെറ്റ് എം.ആർ.ഒ. സർവീസിൽ ഫിനാൻസ് ഡയറക്ടറാണ്.

ശ്രീവിദ്യാ മേനോൻ കോംപിറ്റെൻഷ്യ കമ്പനിയിലെ ഫിനാൻസ് മാനേജരുമാണ്‌.