മാള: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ചാമ്പ്യന്മാരായി. 3-1-ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

ലൂസേഴ്‌സ് ഫൈനലിൽ കുറ്റ്യാടി ഐഡിയൽ കോളേജിനെ തോല്പിച്ച് ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് മൂന്നാം സ്ഥാനത്തെത്തി. ജേതാക്കൾക്ക് ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാൻമാരായ വക്കച്ചൻ താക്കോൽക്കാരൻ, ജോസ് കണ്ണമ്പിള്ളി, സാനി എടാട്ടുകാരൻ എന്നിവർ ട്രോഫികൾ വിതരണംചെയ്തു. സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സൗത്ത് സോൺ ഇന്റർയൂണിവേഴ്‌സിറ്റി മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതോളം ടീമുകൾ മത്സരിച്ചിരുന്നു.