മാള: കുഴൂർ ഗ്രാമീണ വായനശാലയുടെ 82-ാം വാർഷികാഘോഷം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്‌കാരജേതാക്കളായ ഡോ. റോസ്‌മേരി വിത്സൻ, ഐ. ബാലഗോപാൽ, കെ.എസ്. സ്വരസു, വിഷ്ണുപ്രീമ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. സാംസ്‌കാരിക ഘോഷയാത്ര, ചിത്രപ്രദർശനം, കലാപരിപാടികൾ എന്നിവയും നടന്നു.

ജില്ലാ പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ അധ്യക്ഷത വഹിച്ചു. ഗുരുസഭയുടെ ഉദ്ഘാടനം കെ.എൻ. ഹരി നിർവഹിച്ചു. അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ടി.ഐ. മോഹൻദാസ്, ഇ. കേശവൻകുട്ടി, പി.കെ. ഷെമീർ, കെ.കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.