മായന്നൂര്‍: മാരിയമ്മന്‍ ക്ഷേത്രത്തില്‍ മണ്ഡലപൂജാ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടായി.

വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു

മായന്നൂര്‍: വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു. തന്ത്രി മുണ്ടനാട്ട് മനയ്ക്കല്‍ പ്രമോദ്കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. രാവിലെ ഏഴിന് നാരായണീയ പാരായണം, 10.30-ന് കൂറയിടല്‍, 12-ന് അന്നദാനം, വൈകുന്നേരം 6-ന് താലപ്പൊലി, ദീപാലങ്കാരം, ഏഴിന് കളപ്രദക്ഷിണം, 8-ന് കളംപൂജ എന്നിവയുണ്ടായി.