മായന്നൂര്‍: കലംകണ്ടത്തൂര്‍ നരസിംഹമൂര്‍ത്തിക്ഷേത്രത്തിലെ രാമായണമാസാചരണത്തിന് ചൊവ്വാഴ്ച തുടക്കമാകും. എല്ലാദിവസവും പ്രത്യേകപൂജകള്‍, ഞായറാഴ്ചകളില്‍ ഔഷധക്കഞ്ഞിവിതരണം എന്നിവയുണ്ടാകും. 22-ന് സർെെവശ്വര്യവിളക്കുപൂജ നടക്കും.

മായന്നൂര്‍: മാരിയമ്മന്‍ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി വിശേഷാല്‍പൂജകള്‍, വെള്ളിയാഴ്ചകളില്‍ ആടിവെള്ളി പൂജകള്‍, അഷ്ടദ്രവ്യമഹാഗണപതി ഹോമം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി മുണ്ടനാട്ടുമന പ്രമോദ്നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.