മായന്നൂര്‍: സെന്റ് തോമസ് ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവം പഞ്ചായത്തംഗം എം.പി. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ജിജോ കപ്പിലാം നിരപ്പേല്‍, പ്രധാനാധ്യാപകന്‍ സി.വി. ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഴയന്നൂര്‍: പഞ്ചായത്തുതല പ്രവേശനോത്സവം പഴയന്നൂര്‍ ഗവ.എല്‍.പി. സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയന്‍ അധ്യക്ഷത വഹിച്ചു.

പഴയന്നൂര്‍: ഗവ. ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. രമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.എ. കുര്‍ഷിദ്, പ്രധാനാധ്യാപകന്‍ അബ്ദുള്‍മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഴയന്നൂര്‍: എളനാട് സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവം പഞ്ചായത്തംഗം എന്‍.ജി. ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പീതാംബരന്‍ കുറുവപ്പാടം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജിമ്മി എസ്. എടക്കര പ്രസംഗിച്ചു.

കൊണ്ടാഴി: പാറമേല്‍പ്പടി സരസ്വതിവിലാസം യു.പി. സ്കൂളില്‍ നടന്ന പ്രവേശനോത്സവം വി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വി.ജി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ശോഭന പ്രസംഗിച്ചു.