മാള: അന്തരിച്ച യുവസംവിധായകന്‍ മോഹന്‍രാഘവന്റെ സ്മരണയ്ക്കായുള്ള 'മോഹനം -2017' ചലച്ചിത്രോത്സവം കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ ആരംഭിച്ചു. സംവിധായകന്‍ കെ.ജി. ജോര്‍ജ് മേള ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷത്തെ മോഹന്‍രാഘവന്‍ ചലച്ചിത്ര അവാര്‍ഡ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് അദ്ദേഹം സമര്‍പ്പിച്ചു. ആന്റണി ഈസ്റ്റ്മാന്‍ അധ്യക്ഷതവഹിച്ചു. നടന്‍ ദിലീഷ് പോത്തന്‍ മുഖ്യാതിഥിയായി. തിരക്കഥാകൃത്ത് ജോണ്‍പോള്‍ പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. നടന്‍ ജോജു ജോര്‍ജ്, മോഹന്‍രാഘവന്‍ അനുസ്മരണം നടത്തി.
കുഴൂര്‍ വിത്സന്‍, നടന്‍ ഇര്‍ഷാദ്, ഡോ. വടക്കേടത്ത് പദ്മനാഭന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, കാതറിന്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേളയിലെ ആദ്യ ചിത്രമായ 'അതിശയങ്ങളുടെ വേനല്‍' എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കരിന്തലക്കൂട്ടം കലാകാരന്മാര്‍ 'നാട്ടുപാട്ട് സംഗീതസമന്വയം' അവതരിപ്പിക്കും. മൂന്നിന് മലയാള ചലച്ചിത്രം 'ഒറ്റാല്‍' പ്രദര്‍ശിപ്പിക്കും. മേളയില്‍ 18 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.