കുന്നംകുളം : പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ കുന്നംകുളം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. പെരുമ്പിലാവ് ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.വി. ബാലൻ അധ്യക്ഷനായി. കാണിപ്പയ്യൂർ പോസ്‌റ്റോഫീസിന് മുന്നിൽ നടന്ന സമരം ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) പ്രസിഡന്റ് സി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു.വിലെ സി.കെ. രവി അധ്യക്ഷനായി.

എരുമപ്പെട്ടി : സംയുക്ത ട്രേഡ് യൂണിയൻ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എരുമപ്പെട്ടിയിൽ കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ.കെ. കബീർ അധ്യക്ഷനായി. നെല്ലുവായിൽ ടി.കെ. ദേവസി ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവൻ അധ്യക്ഷനായി. മങ്ങാട് യു.കെ. മണി ഉദ്ഘാടനം ചെയ്തു. സി.വി. ബേബി അധ്യക്ഷനായി.

കുണ്ടന്നൂരിൽ കെ.വി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ടി. സുരേഷ്‌കുമാർ അധ്യക്ഷനായി. കാഞ്ഞിരക്കോട് അമ്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എ.കെ. കണ്ണൻ അധ്യക്ഷനായി.

ചെറുതുരുത്തി : സംയുക്ത ട്രേഡ് യൂണിയൻ ചെറുതുരുത്തി പോ​േസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ടി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.ടി. വിജയൻ അധ്യക്ഷത വഹിച്ചു.

പുതുശ്ശേരിയിൽ കെ.പി. അനിൽ ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെട്ടിക്കാട്ടിരിയിൽ പി.എം. അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ചുങ്കം സെന്ററിൽ ഒ.യു. ബഷീർ ഉദ്ഘാടനം ചെയ്തു. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. മേലേ വെട്ടിക്കാട്ടിരിയിൽ പി.ഐ. യൂസഫ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.