കുന്നംകുളം: വിനോദസഞ്ചാരകേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യം നിലനിർത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപവത്കരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ കൺവീനറും ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി ചെയർപേഴ്‌സണുമായ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, പി.എം. സുരേഷ്, കെ. ജയശങ്കർ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, ഫാ. പത്രോസ്, കവിത, എന്നിവർ പങ്കെടുത്തു.