കുന്നംകുളം: ക്രഷർ മേഖലയിലെ സാധനങ്ങൾക്ക് വലിയ രീതിയിൽ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന് ടിപ്പർ എർത്ത് മൂവേഴ്‌സ് സമിതി കുന്നംകുളം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയത്തിൽ വിവിധ സ്ഥലങ്ങൾ മാനദണ്ഡങ്ങളില്ലാതെയാണ് വില വർധിപ്പിക്കുന്നതെന്ന്‌ പ്രസിഡന്റ് കെ.എ. അസീസ്, സെക്രട്ടറി കെ.ആർ. രനേഷ് എന്നിവർ കുറ്റപ്പെടുത്തി.