കൊരട്ടി: വഴിച്ചാൽ പാടത്ത് നെൽകൃഷിയിൽ നൂറുമേനി വിളവ്. മുപ്പത് ഏക്കർ പാടത്താണ് അടുത്തിടെ രൂപവത്‌കരിച്ച സമിതി വഴി കൃഷിയിറക്കിയത്. പാടശേഖരസമിതിയുടെ കൃഷി വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘവും നെൽകൃഷിയിറക്കിയിരുന്നു. വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. വഴിച്ചാൽ പാടശേഖരസമിതി പ്രസിഡന്റ് എം.എ. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡേവിസ് മൂലൻ, ജയരാജ് ആറ്റപ്പാടം, സൈനുദ്ദീൻ, ചന്ദ്രബാബു, ശശി എന്നിവർ പ്രസംഗിച്ചു.