കൊടകര : കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡിൽ 69 വയസ്സുള്ള സ്ത്രീക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കൊടകര പഞ്ചായത്തിലെ രണ്ടാം വാർഡിന് പുറമേ ഒന്ന്, മൂന്ന്, നാല് വാർഡുകൾ കൂടി കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ കൊടകര ടൗൺ അടക്കമുള്ള പ്രദേശങ്ങളിൽ അതിജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി അവശ്യസർവീസ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദൻ അറിയിച്ചു.