കൊടകര : ഗാന്ധിനഗർ ഏകലവ്യ കലാകായികസമിതി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.

കൊടകര പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ പൂർണമായും രണ്ടാംവാർഡ് ഭാഗികമായുമാണ് ഏകലവ്യപ്രവർത്തകർ അണുവിമുക്തമാക്കിയത്.

വാർഡുകളിലെ കുന്നത്തറ, ഗാന്ധിനഗർ, കമ്മ്യൂണിറ്റി ഹാൾ പരിസരം, എസ്. കെ. എം. റോഡ്, ഒരുമറോഡ്, എന്നീ പ്രദേശങ്ങളാണ് അണുവിമുക്തമാക്കിയത്. ഏകലവ്യ കലാകായികസമിതി സെക്രട്ടറി ടി.ജി. അജോ, കമ്മിറ്റി അംഗം റീസൺ കാളത്തുപറമ്പിൽ, ഭാരവാഹികളായ ടി.പി. സനീഷ്, എൻ.വി. ജിനേഷ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.