കൊടകര : ശ്രീനാരായണഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ട് എന്ന കൃതിയുടെ നൃത്താവിഷ്കാരം ‘ഏകാത്മകം’ എന്ന മെഗാ മോഹിനിയാട്ടം അവതരണത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജനുവരിയിൽ എസ്.എൻ.ഡി.പി. യോഗത്തിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു അവതരണം.

കൊടകര യൂണിയനിലെ കലാകാരികൾക്ക് യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. യൂണിയൻ വൈസ് പ്രസിഡൻറ് പി.കെ. സുഗതൻ, വനിതാസംഘം പ്രസിഡൻറ് മിനി പരമേശ്വരൻ, സെക്രട്ടറി ലൗലി സുധീർ ബേബി എന്നിവർ പ്രസംഗിച്ചു.