കൊടകര : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കരിദിനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. വട്ടേക്കാട് നടന്ന പ്രതിഷേധ ജ്വാല പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. പഞ്ചായത്ത്‌ സെക്രട്ടറി രഞ്ജു ഞാറ്റുവെട്ടി, യുവമോർച്ച മണ്ഡലം ട്രഷറർ ഒ.ബി. ബിബിൻ, പട്ടികജാതി മോർച്ച പഞ്ചായത്ത്‌ പ്രസിഡൻറ് വി.എം. കിഷോർ, ജനറൽ സെക്രട്ടറി പി.വി. സജീവ്, സെക്രട്ടറി എ.വി. കൃഷ്ണൻ, പി.പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.