Photo: Mathrubhumi
തൃപ്രയാര്‍ : ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്റെ പേരില്‍ തൃപ്രയാര്‍ ജനചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് നല്‍കുന്നത്. 25,000 രൂപയും ടി.പി പ്രേംജി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കഴിഞ്ഞ വര്‍ഷം മുതലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്. 'ആര്‍ക്കറിയാം' സംവിധാനം ചെയ്ത സാനു ജോണ്‍ വര്‍ഗീസിനാണ് പ്രഥമ കിഷോര്‍ കുമാര്‍ പുരസ്കാരം ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സെന്‍സര്‍ ചെയ്തതോ പൂര്‍ത്തീകരിച്ചതോ ആയ സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക.
എന്‍ട്രികള്‍ അപ് ലോഡ് ചെയ്ത് ഓണ്‍ ലൈന്‍ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 5.
filmsocietyjanachithra@gmail.com എന്ന മെയില്‍ ഐഡിയിലാണ് എന്‍ട്രികള്‍ അയയ്ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656928738 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Content Highlights: kishor kumar award entries invited
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..