ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വക്കേറ്റ് കെ.ജി. അനിൽകുമാറിനെ ആദരിക്കുന്നതിനായി ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യ- ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വക്കേറ്റ് കെ.ജി. അനില്‍കുമാറിനെ ആദരിച്ചു. ഇരിങ്ങാലക്കുടയുടെ സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വന്ന ഘട്ടത്തില്‍ താങ്ങും തണലുമായി അനില്‍ കുമാര്‍നിന്നെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സനും സംഘാടക സമിതി ചെയര്‍മാനുമായ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ബാലചന്ദ്രന്‍, അഡ്വക്കേറ്റ് വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്‍, മുന്‍ ഗവ. ചീഫ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടന്‍, സംഘടക സമിതി രക്ഷാധികാരി എം.പി. ജാക്‌സണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ജി. അനികുമാര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ പ്രദീപ് മേനോന്‍ സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.ആര്‍. വിജയ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട പൗരാവലിയുടെ ഉപഹാരം കെ.ജി. അനില്‍കുമാറിന് സമ്മാനിച്ചു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യാപാര മേഖലകളിലെ പ്രമുഖര്‍ അണിനിരന്ന ആദരിക്കല്‍ ഘോഷയാത്രയുടെ ഉദ്ഘാടനം സംഘാടക സമിതി രക്ഷാധികാരി എം.പി. ജാക്‌സണ്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട, വെള്ളങ്ങല്ലൂര്‍, മാള ബ്ലോക്ക് പഞ്ചായത്തുകളും മുരിയാട്, ആളൂര്‍, വേളൂക്കര, പൂമംഗലം പടിയൂര്‍, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട പ്രസ് ക്ലബ്, വ്യാപാര വ്യവസായ ഏകോപന സമിതി, സെന്റ് ജോസഫ് കോളേജ്, ക്രൈസ്റ്റ് കോളേജ്, സെയ്ന്റ് തോമസ് കത്രീഡല്‍ പള്ളി, മറ്റ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ കെ.ജി. അനില്‍കുമാറിനെ ആദരിച്ചു.
ഐ.സി.എല്‍. ഫിന്‌കോപ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് ഐ.സി.എല്‍. കോര്‍പ്പറേറ്റ് ഓഫീസില്‍ മുന്നില്‍ കെ.ജി. അനില്‍കുമാറിനെ ആദരിച്ചു. ആദരിക്കല്‍ ഘോഷയാത്ര പ്രൊവിഡന്‍സ് ഹൗസില്‍ മുമ്പിലെത്തിയതോടെ പ്രൊവിഡന്‍സ് ഹൗസിലെ വയോധികരായ അന്തേവാസികള്‍ കെ.ജി. അനില്‍കുമാറിന് പനിനീര്‍ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സോണിയ ഗിരി, ജനറല്‍ കണ്‍വീനര്‍ പ്രദീപ് മേനോന്‍, വിവിധ കമ്മറ്റി ചെയര്‍മാന്‍മാരായ ടി.വി. ചാര്‍ലി, ജയ്‌സണ്‍ പാറേക്കാടന്‍, അഡ്വ. കെ.ആര്‍. വിജയ, പി.ആര്‍.ഒ. ഷാജന്‍ ചക്കാലക്കല്‍, പോള്‍ തുടങ്ങിയവര്‍ ആദരണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
Content Highlights: kg anilkumar india cuba trade commissioner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..