ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദിന് പ്രവാസി സംഘം പ്രവാസി പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു


സിദ്ധിഖ് അഹമ്മദിന് കേരള പ്രവാസി സംഘം 'പ്രവാസി പ്രതിഭാ പുരസ്‌കാരം' എ. വിജയരാഘവൻ സമ്മാനിക്കുന്നു.

തൃശ്ശൂര്‍: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ധിഖ് അഹമ്മദിന് കേരള പ്രവാസി സംഘം 'പ്രവാസി പ്രതിഭാ പുരസ്‌കാരം' നല്‍കി ആദരിച്ചു. കേരള പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ എ. വിജയരാഘവനാണ് പുരസ്കാരം സമ്മാനിച്ചത്.

കോവിഡ് കാലത്ത് ദുബായ് മേഖലയിലെ മലയാളികള്‍ക്കായി പ്രവര്‍ത്തിക്കാനും അവർക്ക് നാട്ടിലെത്തുന്നതിന് സൗകര്യമൊരുക്കാനുമായി പ്രവാസി കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനേക്കുറിച്ച് സിദ്ധിഖ് അഹമ്മദ് മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. കോവിഡ് കാലത്ത് പതിനാറോളം ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ തുച്ഛമായ നിരക്കില്‍ നോര്‍ക്കയുടെ സഹായത്തോടെ ദമാമില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ച് റിയാദില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രം അനുവദിച്ചതിനേക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.



കെ.വി അബ്ദുള്‍ ഖാദര്‍, പി.ടി കുഞ്ഞുമുഹമ്മദ്, എം.എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി. ലില്ലീസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി രംഗത്ത് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ് സിദ്ധിഖ് അഹമ്മദെന്നും അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും പ്രവാസി സംഘം വിലയിരുത്തി.

Content Highlights: kerala pravasi sangam award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented