കാട്ടൂര്‍: പെന്‍ഷനേഴ്‌സ് യൂണിയന്‍ കാട്ടൂര്‍ യൂണിറ്റ് സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഐ. അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം. തുളസി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാന്‍, സി.എ. ആന്‍ഡ്രൂസ്, വിന്‍സന്റ് ചിറമ്മല്‍, എ.എ. മുഹമ്മദ് സൈനുല്‍ ആബ്ദിന്‍, ടി.എം. നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.എം. നിര്‍മല (പ്രസി.), സി.കെ. സുഭദ്രക്കുട്ടി അമ്മ, എം.കെ. കോരന്‍, വിന്‍സന്റ് ചിറമ്മല്‍ (വൈസ് പ്രസി.), കെ.വി. ചന്ദ്രന്‍ (സെക്ര.), കെ.വി. മുരളീമോഹന്‍, സി.ഒ. ഫ്രാന്‍സീസ്, എന്‍.ഒ. മറിയം (ജോ. സെക്ര), എം. ഗിരിജാ രാജന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.