ലോകകപ്പ്:തൃശ്ശൂര്‍ to ഖത്തര്‍ Live സംപ്രേഷണവുമായി കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ഹൈപ്പര്‍മാര്‍ക്കറ്റും


Photo: https://www.facebook.com/KalyanSilks, AFP

തൃശ്ശൂര്‍: ലോകമാകമാനം ഫുട്‌ബോള്‍ ആവേശം അലയടിക്കുകയാണ്. തൃശ്ശൂരിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പിന്റെ ആവേശം ഖത്തറിലെ സ്റ്റേഡിയങ്ങളില്‍നിന്ന് അതേപടി പകര്‍ന്ന് നല്‍കാന്‍ വേറിട്ട ഒരു കാഴ്ചാ അനുഭവം ഒരുക്കിയിരിക്കുകയാണ് കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റും. 400 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കൂറ്റന്‍ സ്‌ക്രീനിലൂടെ ലോകകപ്പ് ഫുട്‌ബോളിന്റെ തത്മസമയ സംപ്രേഷണം കായിക പ്രേമികളുടെ മുന്നിലെത്തിക്കാന്‍ 'തൃശ്ശൂര്‍ ടു ഖത്തര്‍' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഈ വിസ്മയ ദൃശ്യാനുഭവം തൃശ്ശൂര്‍ കോര്‍പ്പറേഷനുമായ് സഹകരിച്ചാണ് കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും സാധ്യമാക്കിയിരിക്കുന്നത്.

നവംബര്‍ 24 മുതല്‍ ഡിസംബര്‍ 18 വരെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പാലസ് ഗ്രൗണ്ടില്‍ ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതാദ്യമായാണ് ലോകകപ്പ് സംപ്രേഷണം ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് കായിക പ്രേമികളുടെ മുന്‍പലെത്തിക്കുന്നത്. കല്യാണ്‍ സില്‍ക്‌സ്,
കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ ആന്‍ഡ് എം.ഡി. ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് 'തൃശ്ശൂര്‍ ടു ഖത്തര്‍' എന്ന ലൈവ് ഇവന്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.പി.ബാലചന്ദ്രന്‍ എം.എല്‍.എ, രാജശ്രീ ഗോപന്‍ (ഡെപ്യൂട്ടി മേയര്‍), ഹരിത വി. കുമാര്‍ (ജില്ലാ കളക്ടര്‍), സജീവന്‍ (എ.സി.പി.) കെ.കെ., വര്‍ഗ്ഗീസ് കണ്ടംകുളത്തി (ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി), ലാലി ജെയിംസ്, പി.കെ. ഷാജന്‍, ഷീബ ബാബു, ജോണ്‍ ഡാനിയേല്‍, സാറാമ്മ റോബ്‌സണ്‍, എന്‍.എ. ഗോപകുമാര്‍, റെജി ജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

'പെരിന്തല്‍മണ്ണ ടു ഖത്തര്‍' എന്ന പേരില്‍ കല്യാണ്‍ സില്‍ക്‌സ് ഒരുക്കിയ സമാന ദൃശ്യാനുഭവം ഇതിനോടകം തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഇതിനോടകം തന്നെ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കികഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇത്തരം പദ്ധതികളുമായ് മുന്നോട്ട് പോകുമെന്ന് പട്ടാഭിരാമന്‍ പറഞ്ഞു.

Content Highlights: kalyan silks kalyan hyper market world cup football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented