കല്യാൺ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ സ്പെഷ്യൽ കല്യാൺ കാർണിവൽ ഉദ്ഘാടനം നിർവഹിക്കുന്ന തൃശ്ശൂർ എം എൽ എ ശ്രീ.പി . ബാലചന്ദ്രൻ. കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, ഷെഫ് നളൻ ഷൈൻ, Dr. പി ഭാനുമതി, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർദ്ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവർ സമീപം.
തൃശ്ശൂർ: ക്രിസ്മസ് ആഘോഷങ്ങളെ തികച്ചും പുതുമയുള്ളതാക്കി തീർത്തിരിക്കുകയാണ് തൃശ്ശൂർ കല്യാൺ ഹൈപ്പർമാർക്കറ്റ്. 'സ്പെഷ്യൽ കല്യാൺ കാർണിവൽ' എന്ന പേരിൽ ഡിസംബർ 21-ന് തൃശ്ശൂർ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്പെഷ്യൽ സ്കൂളുകളിലേയും സ്ഥാപനങ്ങളിലെയും 180-ൽ പരം ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
ഇവരുടെതന്നെ സ്വയംകൃതമായ ക്രിസ്മസ് - ഹോം ഡെക്കറുകൾ, ഗിഫ്റ്റ് ഹാംപറുകൾ, കുക്കീസ്, കേക്കുകൾ, കുടകൾ, ലഘു ഭക്ഷണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കല്യാൺ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ കല്യാൺ കാർണിവലിന്റെ ഭാഗമാകാൻ ഒട്ടനവധി ആളുകളാണ് കല്യാൺഹൈപ്പർമാർക്കറ്റിൽ ഒത്തുകൂടിയത്.
വിദ്യാർത്ഥികളുടെ സംഗീതം, നൃത്തം, മോണോ ആക്ട്, സ്കിറ്റ്, മിമിക്രി, കേക്ക് ഷോ തുടങ്ങിയ നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഷെഫ് നളൻ ഷൈൻ വിശിഷ്ടാഥിതിയായി. വൈകിട്ട് 6 മണിക്ക് ആരംഭിച്ച കാർണിവൽ രാത്രി 9 മണിയോടെ അവസാനിച്ചു.
Content Highlights: kalyan hypermarket special jalyan carnival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..