മാള: ഷൂട്ടിങ് തിരക്കുകൾക്കിടയിൽനിന്ന് വോട്ടുചെയ്യാനെത്തിയ നടൻ ജോജു ജോർജ് വോട്ട് രേഖപ്പെടുത്താനാകാതെ മടങ്ങി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതായിരുന്നു കാരണം. കുഴൂർ ഗവ. ഹൈസ്‌കൂളിലെ പോളിങ് സ്‌റ്റേഷനിലാണ് ജോജു വോട്ട് ചെയ്യാനെത്തിയത്. ബൂത്തിലെത്തി വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയിൽ പേരില്ലെന്നറിയുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോജുവും കുടുംബവും ഇവിടെയാണ് വോട്ട് ചെയ്തത്. മാള പഞ്ചായത്തിലെ സ്‌നേഹഗിരി വാർഡിൽ പുതിയ വീടുവെച്ച് ജോജു താമസം മാറിയിരുന്നു. ഇതാകാം നേരത്തെ താമസിച്ചിരുന്ന കുഴൂർ പഞ്ചായത്തിലെ തുമ്പരശ്ശേരി വാർഡിലെ പട്ടികയിൽനിന്ന് പേര് നീക്കംചെയ്തതിന് കാരണം.
Content Highlights; 2019 loksabha election, Joju George