ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ വ്യാഴാഴ്ച 366 പേർ നിരീക്ഷണത്തിലായി. പുതുതായി 23 പേർ ക്വാറന്റീനിൽ എത്തിയപ്പോൾ 47 പേരുടെ നിരീക്ഷണകാലാവധി അവസാനിച്ചു.

249 പുരുഷന്മാരും 101 സ്ത്രീകളും ഉൾപ്പെടെ 350 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 16 പുരുഷന്മാരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലുള്ളത്. 128 പുരുഷന്മാരും 37 സ്ത്രീകളുമുൾപ്പെടെ 165 പേർ വിദേശത്തുനിന്നെത്തി ക്വാറന്റീനിൽ കഴിയുന്നവരാണ്.