ഇരിങ്ങാലക്കുട: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാരലൽ കോളേജ് ജില്ലാ കായികമേളയ്ക്ക് വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ തുടക്കമാകും. പാരലൽ കോളേജ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാവിലെ 8.30-ന് കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 35 കോളേജുകളിൽനിന്നായി 2000 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.