ഇരിങ്ങാലക്കുട: എൽ.ജെ.ഡി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സഹകരണബാങ്ക് ഡയറക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രതിനിധികൾക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി.
ജോർജ് കെ. തോമസ്, വിൻസന്റ് ഊക്കൻ, പാപ്പച്ചൻ വാഴപ്പിള്ളി, എം.ഡി. ജോയ്, കാവ്യപ്രദീപ്, ഒ.പി. ജോസഫ്, എം.എൽ. ജോസ്, പി.ജി. ബെന്നി, വർഗീസ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു.