ഇരിങ്ങാലക്കുട: വാര്യർ സമാജം ജില്ലാ കലോത്സവം ജനുവരി അഞ്ചിന് തൃശ്ശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടകസമിതി യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.വി. ധരണീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ഭാരവാഹികളായി യു.വി. രാമനാഥൻ (രക്ഷാധികാരി), പി.വി. ധരണീധരൻ (ചെയർമാൻ), എ.സി. സുരേഷ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.