ഇരിങ്ങാലക്കുട: കോട്ടപ്പുറം ബോട്ട് ക്ലബ്ബ് ഞായറാഴ്ച നടത്തുന്ന ജലോത്സവത്തിൽ സ്കൂൾക്കുട്ടികളെ പങ്കെടുപ്പിക്കാൻ അനുമതിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ. കുട്ടികളെ ഉപയോഗിച്ച് ഓരോ സ്കൂളിന്റെ പേരിലും വള്ളമിറക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പരിപാടിയ്ക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുകയാണെങ്കിൽ പ്രധാനാധ്യാപകരുടെ പേരിൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഓഫീസർ അറിയിച്ചു.