ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ശിശുദിന സമ്മാനമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് ശിശുക്കളുടെ ഭാരം അറിയുന്നതിനുള്ള ഇലക്ട്രോണിക് വെയിങ് മെഷീൻ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. മിനിക്ക്, ജെ.സി.ഐ. പ്രസിഡന്റ് ഷിജു പെരേപ്പാടൻ മെഷീൻ കൈമാറി. ജോൺ നിധിൻ തോമസ്, ടെൽസൻ കോട്ടോളി എന്നിവർ പ്രസംഗിച്ചു.